News

വനംവകുപ്പ് പലതവണ നിരസിച്ച ആവശ്യം: വന്യമൃഗങ്ങളെ അകറ്റാന്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂരിലെ കർഷകർ

വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കർഷകർ. വൈദ്യുതി കമ്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ നിരസിച്ചതോടെയാണിത്. കാറയൂര്‍ ചന്ദനകാടുകളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശം മുതല്‍ ശിവന്‍പന്തി കടന്ന് കീഴാന്തൂര്‍ വരെ മൊത്തം 6 കിലോമീറ്ററിലധികം ദൂരമാണുള്ളത്.ഇതുവഴി കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകള്‍ വിളകല്‍ മൊത്തം നശിപ്പിക്കും. ശീതകാല പ‍ച്ചകറികളും, കമുക്, തെങ്ങ്, വാഴ തുടങ്ങിയ വിളകളും തിന്നു നശിപ്പിക്കുകയാണ് പതിവ്. കൃഷി ജീവിത മാർഗമായ 250 ഓളം കുടുംബങ്ങള്‍ ഈ ദുരിതം പലതവണ വനംവകുപ്പിനെ അറിയിച്ചതാണ്. പക്ഷെ പരിഹാരമൊന്നുമുണ്ടായില്ല. ഇതോടെയാണ് ഊരുകൂട്ടം തീരുമാനിച്ച് നാലു ലക്ഷം രൂപയോളം പിരിച്ചെടുത്ത് സോളാര്‍ വൈദ്യുതി വേലി കെട്ടിയത്.ആറു കിലോമീറ്റര്‍ വൈദ്യുതി വേലി കെട്ടാന്‍ സാധാരണയായി വനംവകുപ്പ് 20 ലക്ഷത്തോളം രൂപയാണ് ചിലവഴിക്കുക. പക്ഷെ കര്‍ഷകരുടെ കൂട്ടായ്മക്ക് ചെവ് വന്നത് നാലുലക്ഷം രൂപ മാത്രമാണ്. അതേസമയം പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാന്‍ വനംവകുപ്പ് ശ്രമിച്ചില്ലെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിക്ഷേധിച്ചു. വിശദമായി പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അനുമതി കിട്ടാന് വൈകിയതാണ് കാരണമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!