National News

ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ; റിപ്പോർട്ട് പുറത്ത് വിട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം

ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായി കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2021ൽ 4,12,432 റോഡപകടങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2022ൽ ഇത് 4,61,312 ആയി ഉയർന്നു. 11.9 ശതമാനം വർധന. റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് മരണങ്ങളിൽ 9.4 ശതമാനവും പരിക്കുകളിൽ 15.3 ശതമാനവുമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 1,68,491 പേർ മരണപ്പെട്ടപ്പോൾ 4,43,366 പേർക്ക് പരിക്കേറ്റു.

2022ൽ 3.3 ലക്ഷം റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയാണ്. ശ്രദ്ധക്കുറവ്, മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമലംഘനം എന്നിവയും അപകടങ്ങൾക്ക് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് ലൈറ്റുകൾ ചാടുന്നത് മൂലമുള്ള അപകടങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് – 2021-ൽ 2203 ആയിരുന്നത് 2022-ൽ 4021-ലേക്ക് വർധിച്ചു (82.55% വർധനവ്).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!