അൽ അഖ്സ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം അടച്ച് ഇസ്രായേൽ. ദേശീയ മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്നും പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.
അതിനിടെ ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്.

