Entertainment News

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു; വരൻ സുഹൃത്ത് ജഗദ് ദേശായി

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു.സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വിഡിയോയാണ് പങ്കുവെച്ചത്.
ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്. ഹോട്ടലില്‍ ഡാന്‍സേഴ്സിനൊപ്പം നൃത്തം ചെയ്താണ് ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!