Trending

ജപ്പാനിലെ സർവകലാശാലകളുമായും വ്യവസായങ്ങളുമായും കൈകോർത്ത് എൻ ഐ ടി കോഴിക്കോട്

കോഴിക്കോട്: ജാപ്പനീസ് വ്യവസായങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ച് വ്യവസായ ബന്ധങ്ങളും ഗവേഷണവും നൈപുണ്യ വികസനവും മെച്ചപ്പെടുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ഒരുങ്ങുന്നു. സാങ്കേതികവിദ്യയിലും ഗവേഷണ മേഖലയിലും പുരോഗതി ഉറപ്പാക്കുന്നതിന് ജപ്പാനിലെ വ്യവസായങ്ങളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും എൻ ഐ ടി കോഴിക്കോട് രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

ജാപ്പനീസ് സർവ്വകലാശാലകളുമായും വ്യവസായങ്ങളുമായും ഉള്ള സഹകരണം നൈപുണ്യ വികസനത്തിനും തൊഴിൽ വർദ്ധനയ്ക്കും ഉത്തേജനം നൽകുമെന്ന് എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഇന്ത്യയിലും ജപ്പാനിലും മറ്റ് രാജ്യങ്ങളിലും സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, ഫീൽഡ് സ്റ്റഡീസ്, കൺസൾട്ടൻസി പ്രോജക്ടുകൾ എന്നിവ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ധാരണാപത്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈപുണ്യ വികസനവും മാനവ വിഭവശേഷി കൈമാറ്റ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ ഭാഗമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നത്. ഇന്ത്യ ജപ്പാൻ ലബോറട്ടറി, കെയോ യൂണിവേഴ്സിറ്റിയുമായും ജപ്പാനിലെ നെഹാൻ ടെക്നോളജീസ് കെ കെ യുമായും സ്ഥാപനം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

“എൻഐടിസി വിദ്യാർത്ഥി സമൂഹത്തിന് ജപ്പാനിൽ ഗവേഷണത്തിലും പ്രൊജെക്ടുകളിലും ഏർപ്പെടാനുള്ള അവസരം ലഭിക്കുന്നതിനാൽ എൻ ഐ ടി സി വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. കൂടാതെ, ജാപ്പനീസ് വ്യവസായങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും ധാരണാപത്രം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ ജപ്പാൻ ലബോറട്ടറി കെയോ സർവകലാശാലയുമായുള്ള ധാരണാപത്രം അക്കാദമിക പഠനങ്ങളിൽ സഹകരണം ഉറപ്പാക്കുകയും സംയുക്ത പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സംയുക്ത വെബിനാറുകൾ, സെമിനാറുകൾ, ശില്പശാലകൾ , കോൺഫറൻസുകൾ, ട്രെയിനിങ് റിസോഴ്സുകളുടെ കൈമാറ്റം എന്നിവ സംഘടിപ്പിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലനത്തിനും പിന്തുണയ്‌ക്കുമുള്ള പരിശീലന മൊഡ്യൂളുകളുടെ വികസനത്തിനും അവർ കൈകോർക്കും.
ഇത് ഗവേഷണ-വികസന സഹകരണവും ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, നൈപുണ്യ വികസനത്തിനായി സ്റ്റുഡന്റ് എക്സ്ചേഞ്ച്, എൻഐടിസിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകളുടെ എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും സാധ്യമാക്കും.

എൻ ഐ ടി സി യും ജപ്പാനിലുള്ള നെഹാൻ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം കോഴിക്കോട് എൻ ഐ ടി യിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ജപ്പാനിലെ ക്യാമ്പസുകളിൽ സൗകര്യമൊരുക്കുന്നതിനും വ്യാവസായിക പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻഐടിസിയുടെ ഇൻകുബേഷൻ സെന്ററുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത പ്രോജക്ടുകൾ, ബോധവൽക്കരണ പരിപാടികൾ, പ്രദർശനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ കാലാകാലങ്ങളിൽ നടപ്പാക്കാനും ഈ സഹകരണം സഹായിക്കും.
അതോടൊപ്പം തന്നെ ഒരു ഓഫ്‌ഷോർ എൻ ഐ ടി സി- ജപ്പാൻ സ്കിൽ സെന്റർ സ്ഥാപിക്കാനും അതുവഴി ജപ്പാനിലെ വിദ്യാഭ്യാസ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും എൻ ഐ ടി സി വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ് അവസരങ്ങളെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും സംവദിക്കാനുമുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകളും തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി എൻഐടി കോഴിക്കോട് നിന്നുള്ള ഒരു പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ചപ്പോഴാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. എൻഐടിസിയിലെ സെന്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദർശനത്തിന്റെ ഭാഗമായി ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ വച്ച് “ഇന്തോ-ജപ്പാൻ സ്‌കിൽ കണക്റ്റ്: ദി റോൾ ഓഫ് മെക്കാട്രോണിക്‌സ് & ഓട്ടോമേഷൻ” എന്ന സെമിനാറും സംഘടിപ്പിച്ചു. ജപ്പാനിലെ നെഹാൻ ടെക്നോളജി കെ കെ യിൽ നിന്നുള്ള പ്രതിനിധികൾ, ജപ്പാനിൽ നിന്നുള്ള നിരവധി പ്രമുഖ വ്യവസായ, വിദ്യാഭ്യാസ പ്രതിനിധികൾ, എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ കോഴിക്കോട് എൻ ഐ ടി യിലെ പൂർവ വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!