Trending

അറിയിപ്പുകൾ

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ജനറൽ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. യോഗ്യത: എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 26 ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495-2377016

മെഡിക്കൽ ഓഫീസർ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി ക്ലിനിക്കിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: എംബിബിഎസ് ബിരുദവും കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ/എംഎൻസി രജിസ്‌ട്രേഷൻ. അഭിലഷണീയ യോഗ്യത: എച്ച്‌ഐവി/എയ്ഡ്‌സ് പ്രോഗ്രാമിലെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം: 72,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 28ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0495 2355331

താൽക്കാലിക സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കി

2024-2026 കാലയളവിൽ താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് വിവിധ ഒഴിവുകൾക്ക് പരിഗണിക്കുവാൻ യോഗ്യതയുള്ളവരുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കിയതായി എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
സീനിയോറിറ്റിക്ക് പരിധിയിൽ വരുന്ന വിദ്യാർഥികൾക്ക് https://www.eemployment.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചോ, എംപ്ലോയ്മെന്റ് കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായോ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. പരാതികൾ നവംബർ പത്തിനുള്ളിൽ ഓൺലൈൻ വഴിയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0495 2225995

ടെൻഡർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിനു കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്, കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 0496 2501822.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!