
കുന്ദമംഗലം : കുന്ദമംഗലം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായിട്ടുള്ള മുൻ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സഹകരണ വകുപ്പും ചേർന്ന് ആസ്തി കണക്കാക്കൽ പ്രക്രിയആരംഭിച്ചു. നിക്ഷേപകരുടെ പരാതിയിൽ അന്വേഷണവുമായി നീങ്ങുന്ന സഹകരണ വകുപ്പും പൊലീസും ചേർന്നാണ് 20 നകം നിക്ഷേപകർക്കും ഇടപാട് കാർക്കും നഷ്ടപ്പെട്ട തുകയുടെ കണക്ക് തയ്യാറക്കൽ ആരംഭം കുറിക്കുന്നത്. അതിനു് ശേഷം മാത്രമെ കൃത്യമായി ബാങ്കിൽ നിന്നും തിരിമറി നടന്നതിന്റെ കൃത്യതവരുത്താനുവുകയുള്ളൂ.യൂ ഡി എഫ് ഭരിക്കുന്ന അർബൻ സൊസൈറ്റിയിലെ പ്രസിഡന്റിന്റെയുംഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചിലരുടെയും പേരിൽ ഇത് പ്രകാരം പോലീസ് നിക്ഷേപകരുടെ പരാതിയിൽ കേസ്സെടുത്തിരുന്നു. കേസിനെ തുടർന്ന് സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ഭരണ സമിതിയിലെ ചിലരും, ജീവനക്കാരിൽ ചിലരും ചേർന്ന് വൻ തുക സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്തതായിട്ടാണ് നിക്ഷേപകരിൽ ചിലർപരാതി നൽകിയത്.. കാരന്തൂരിലെ ഒരു അഭിഭാഷകൻ നിക്ഷേപിച്ച തുക പിൻവലിക്കാനെത്തിയപ്പോൾ പണം തിരിച്ചെടുക്കാൻ സാധിക്കാതെ വന്നപ്പോഴാണ് അദ്ദേഹം പരാതി നൽകിയത്. ഇയാൾ അന്ന് തന്നെ സഹകരണ വകുപ്പിനും കുന്നമംഗലം പൊലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിലെത്തിയതോടെ സെക്രട്ടറിയും പ്രസിഡന്റുമുൾപ്പെടെയുള്ളവർ കൈമലർത്തുകയായിരുന്നുവത്രെ. കുന്നമംഗലം പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് സഹകരണ നിയമം വകുപ്പ് 65 ( 1 ) പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി സംഘത്തിന്റെ ആസ്തി – ബാധ്യത തിട്ടപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം നോട്ടീസ് പതിച്ചിട്ടുണ്ട്. ഇടപാടുകാർ തങ്ങളുടെ വിവരങ്ങൾ സംഘത്തിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തി 20 ന് മുമ്പ് സംഘം ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിലോ കോഴിക്കോട് അസിസ്റ്റൻറ് രജിസ്ട്രാർ ( ജനറൽ) ഓഫീസിലോ തെളിവ് സഹിതം ഹാജരാക്കണം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി സ്വീകരിക്കുക . ഈ വിവരങ്ങൾ നൽകാത്ത പക്ഷം നിക്ഷേപകരുടെ തുക നഷ്ടപ്പെടും . അഞ്ച് ഓഡിറ്റർമാരുടെ നേതൃത്വത്തിലുള്ള കണക്ക് പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. സഹകരണ നിയമങ്ങൾക്ക് വിരുദ്ധമായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം നൽകിനിക്ഷേപകരെ കവരുകയായിരുന്നുവത്രെ. എന്നാൽ ഈ ബാങ്കിൽ എല്ലാ വർഷവും ഓഡിറ്റ് നടക്കാറുണ്ട്. പത്ത് വർഷത്തോളം ഓഡിറ്റ് നടന്ന സ്ഥലത്ത് ഇങ്ങിനെ ഒരു വെട്ടിപ്പ് നടന്നു എന്നതും അന്വേഷണ പരിധിയിൽ വരണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ ഇതേ സൊസൈറ്റിയിൽ സ്വർണ്ണം പണയം വെച്ചവരുടെ സ്വർണ്ണം മറിച്ച് തിരിമറിയിലൂടെ മറ്റ്ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിതിരിമറി നടത്തിയ സംഭവങ്ങളുടെ കഥയും വരും ദിവസങ്ങളിൽ പുറത്ത് വരാപോവുന്നതേയുള്ളൂ. ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം തിരിമറി കലക്ഷൻ ഏജന്റുമാർ വഴിയും മറ്റു നടന്നിട്ടുണ്ട്. വലിയ വരുമാനമില്ലത്തവർക്ക് ഏങ്ങിനെ ഇത്രയും വലിയ തുക തിരിമറി നടത്താൻ സാധിക്കുന്നു എന്നതും അന്വേഷണ പരിധിയിൽ വരണമെന്നതാണ് ആവശ്യം.

