GLOBAL News

ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്‌റുജിയും ഭാര്യയും സ്വവസതിയിൽ കൊല്ലപ്പെട്ടു

ഇറാനിയൻ സംവിധായകൻ ധാരുഷ് മേഹ്‌റുജിയും ഭാര്യയും കുത്തേറ്റ് മരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ അകലെ സ്വവസതിയില്‍ നടന്ന കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.ഭാര്യ വഹാദയ്ക്കും ദാരുഷിനും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കത്തികൊണ്ടുള്ള പരുക്കെന്നാണ് പ്രാഥമിക വിവരം

കഴുത്തില്‍ മുറിവേറ്റ ഇരുവരെയും വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാന്‍ ദാരുഷിന്‍റെ മകള്‍ ഞായറാഴ്ച വീട്ടിലെത്തിയപ്പോളാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ജീവന് ഭീഷണിയുള്ളതായി ദാരുഷിന്‍റെ ഭാര്യ വഹീദ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ഇതുവരെയും സൂചനയില്ല.

ഇറാനിയന്‍ നവതരംഗ സിനിമയുടെ പിതാവാണ് ദാരുഷ് മെഹ്‌റുജി.1970 കളില്‍ ഇറാനിയന്‍ സിനിമയുടെ മുഖം മാറ്റിയ സംവിധായകനാണ് ദാരുഷ് മെഹ്‌റുജി. 83 കാരനായ ദാരുഷാണ് ഇറാനില്‍ റിയലസ്റ്റിക് സിനിമകള്‍ക്ക് തുടക്കം കുറിച്ചത്.

സാന്‍ സെബാസ്റ്റ്യന്‍ രാജ്യാന്തരമേളയില്‍ 1993 ലും ചിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയില്‍ 1998 ലും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2015 ല്‍ ലോക സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നല്‍കി ആദരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!