Local News

മലയമ്മ പൊതുജന വായനശാലയും മലയമ്മ മെഡിക്കൽസും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മലയമ്മ പൊതുജന വായനശാലയും മലയമ്മ മെഡിക്കൽസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ശ്രീമതി ഫസീല സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പെരിഞ്ചേരി കുഞ്ഞൻ മുഖ്യ പ്രഭാഷണം നടത്തി ചെറുവാടി C.H.Cയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മാനുവൽ ജീവിതശൈലി രോഗവും പകർച്ചവ്യാധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു ജനറൽ മെഡിസിൻ വിഭാഗം. ദന്തപരിശോധന .കാഴ്ച പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു ചടങ്ങിൽ വായനശാല പ്രസിഡൻറ് പി. അബ്ദുറഹിമാൻ സ്വാഗതവും റിട്ടയേർഡ് ലേഡി ഹെൽത്ത് സൂപ്പർവൈസർ ശ്രീമതി പ്രേമജ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!