Entertainment

ലിയോ ചിത്രം തിയേറ്ററിൽ എത്താൻ ദിവസങ്ങൾ ബാക്കി; ലിയോ കാണാൻ ഉള്ള പ്രേക്ഷരോട് ലോകേഷിന് പറയാനുള്ളത് ഇതാണ്

തമിഴ് സിനിമയിൽ നിന്നുള്ള സമീപകാല റിലീസുകളിൽ ലിയോയോളം ഹൈപ്പ് ഉയർത്തിയ മറ്റൊരു ചിത്രമില്ല. ഒരു വിജയ് ചിത്രം എന്നതിലുപരി തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകൻ ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് എത്തുന്ന ചിത്രം എന്നതാണ് ഇത്രയധികം ശ്രദ്ധ ആകർഷിക്കാൻ കാരണം. സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾക്കിടയിൽ ഈ ദിവസങ്ങളിൽ ലിയോ മാത്രമാണ് ചർച്ച. ഇപ്പോഴിതാ ആദ്യദിനം ചിത്രം കാണാൻ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ഒരു പ്രധാന കാര്യം ഓർമ്മിപ്പിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിൻറെ ആദ്യ പത്ത് മിനിറ്റ് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് അത്. അതിൻറെ കാരണവും അദ്ദേഹം പറയുന്നു. ഒരു പ്രൊമോഷണൽ ഇൻറർവ്യൂവിനിടെയാണ് ലോകേഷ് ഇക്കാര്യം പറയുന്നത്.

“ലിയോയുടെ ആദ്യ പത്ത് മിനിറ്റ് മിസ് ആക്കരുതെന്ന് മുഴുവൻ പ്രേക്ഷകരോടും പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ. കാരണം, ആയിരമെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും, അത്രയധികം പേർ ആ രംഗങ്ങൾക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേർ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക. അതിനുവേണ്ടിയാണ് ഞങ്ങൾ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ ഒക്ടോബർ വരെ നിർത്താതെ ഓടിയത്. അത് നിങ്ങൾക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവർക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാൻ തിയറ്ററിൽ ലിയോ കാണാൻ പോകുമ്പോൾ സിനിമ തുടങ്ങുമ്പോഴേക്ക് എല്ലാവരും എത്തിയോ എന്ന ആകാംക്ഷയിൽ ആയിരിക്കും”, ലോകേഷ് പറയുന്നു.

കരിയറിലെ ഏറ്റവും വലിയ വിജയമായ കമൽ ഹാസൻ ചിത്രം വിക്രം ഇറങ്ങുന്നതിന് തൊട്ടുമുൻപും ലോകേഷ് പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി എത്തിയിരുന്നു. വിക്രത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുൻപ് തൻറെ മുൻ ചിത്രം കൈതി ഒരിക്കൽക്കൂടി കാണണമെന്നതായിരുന്നു അത്. അന്ന് അങ്ങനെ പറഞ്ഞതിന് കാരണമെന്തെന്നതിനുള്ള ഉത്തരമായിരുന്നു വിക്രം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ട് ചിത്രങ്ങളാണ് കൈതിയും വിക്രവും. ലിയോ എത്തുമ്പോൾ പ്രേക്ഷകർക്കുള്ള വലിയ കൌതുകവും അതാണ്. ലിയോ എൽസിയുവിൻറെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമായിരിക്കുമോ അല്ലയോ എന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!