ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ലയിലെ ഗവ. റസ്‌ക്യൂ ഹോം, തവനൂർ ഓഫീസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (വനിത) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത : സൈക്കോളജിയിൽ പിജി, ആർ സിഐ അംഗീകൃത സ്ഥാപനത്തിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ.
ശമ്പളം: 1500 രൂപ ഓരോ സെഷനും, 12000 രൂപ പ്രതിമാസം (എട്ട് ദിവസത്തേക്ക് മാത്രം). പ്രായം: 18 മുതൽ 41 വരെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കാനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന് മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യുക. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179
മോണ്ടിസ്സോറി കോഴ്‌സുകൾ
കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314
പുനർലേലം
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ നാദാപുരം സബ് ഡിവിഷൻ പോലീസ് ഓഫീസ് വളപ്പിൽ സൂക്ഷിച്ച, ഓഫീസ് നവീകരണത്തിന്റെ ഭാഗമായി മാറ്റിയ ഓടുകൾ ഒക്ടോബർ 26ന് രാവിലെ 11.30ന് നാദാപുരം സബ് ഡിവിഷൻ പോലീസ് ഓഫീസ് പരിസരത്ത് പുനർലേലം ചെയ്യുന്നു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബർ 25 വൈകീട്ട് അഞ്ച് മണി . ഫോൺ: 0495 2523031
പരിശീലന പരിപാടി
ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 19, 20 തിയ്യതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യുക.
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഓൺലൈനിൽ
കേരള ലോകായുക്ത ഒക്ടോബർ 17 മുതൽ 20 വരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് ഓൺലൈനായി നടക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
പോസ്റ്റർ രചന മത്സരം
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ‘ഞങ്ങളുടെ ദുരന്തനിവാരണം’ എന്ന വിഷയത്തിൽ ജില്ലാതല പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതർ മുഖാന്തിരം dmcellkozhikode1@gmail.com എന്ന മെയിൽ ഐഡിയിലേക്ക് സൃഷ്ടികൾ ഒക്ടോബർ 18ന് 12 മണിക്ക് മുൻപായി അയക്കണം. ഫോൺ: 9497492350
കാട വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട വളർത്തൽ പരിശീലനം ഒക്ടോബർ 17ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം: 13ന് ശിൽപശാല
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ‘ആദിവാസി സമൂഹവും ദുരന്തനിവാരണ തയ്യാറെടുപ്പുകളും’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 13ന് രാവിലെ 10 മുതൽ അഞ്ച് മണി വരെ തുഷാരഗിരി വട്ടച്ചിറ കോളനി സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന ശിൽപശാല ജില്ലാ കലക്ടർ എ. ഗീത ഉദ്ഘാടനം ചെയ്യും. പട്ടികവർഗ വികസന വകുപ്പിന്റെയും ഫയർ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെയും സഹകരണത്തോടെയാണ് ശിൽപശാല.
രാജ്ഭവനിൽ വിദ്യാരംഭം
കേരള രാജ്ഭവനിൽ ഒക്ടോബർ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താൻ തീരുമാനിച്ചു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. ഒക്ടോബർ 20-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് രാജ്ഭവനിൽ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2721100.
സൗജന്യ തൊഴിൽ പരിശീലനം
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഭിന്നശേഷിക്കാർക്ക് ഏകദിന സൗജന്യ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ച് പരിശീലനം ഒക്ടോബർ 14ന് രാവിലെ കളമശേരി ക്യാമ്പസിൽ രാവിലെ 9.30ന് ആരംഭിക്കും. ഇതിലേക്കായി അപേക്ഷ സ്വീകരിച്ച് തയാറാക്കിയ ലിസ്റ്റിൽ നിന്ന് ആദ്യത്തെ 30 പേർക്കാണ് ഒക്ടോബർ 14ന് ട്രെയിനിങ് നൽകുന്നത്. തുടർന്ന് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ട ഭിന്നശേഷിക്കാരുടെയും സ്ഥാപനത്തിന്റെയും സൗകര്യമനുസരിച്ച് മറ്റുള്ളവർക്ക് കൂടി പരിശീലന പരിപാടി സംഘടിപ്പിക്കും.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ 2022 വർഷത്തെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം www.cel.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത ഒക്ടോബർ 17 മുതൽ 20 വരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിങ് ഓൺലൈനായി നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു.

