Entertainment

‘ലിയോ’ സ്പെഷ്യൽ ഷോകൾക്ക് അനുമതി നൽകി തമിഴ്നാട് സർക്കാർ; ദിവസം 5 ഷോകൾ ലിയോയ്ക്ക് ഉണ്ടായിരിക്കും

ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്. ഇപ്പോഴിതാ ലിയോ സ്പെഷ്യൽ ഷോകൾക്ക് അനുമതി നൽകിയിരിക്കുന്നത് തമിഴ്നാട് സർക്കാർ. ദിവസം 5 ഷോകൾ ലിയോയ്ക്ക് ഉണ്ടായിരിക്കും.റിലീസ് ദിനം മുതൽ 6 ദിവസത്തേക്കാണ് ഈ അനുമതി ഉണ്ടായിരിക്കുക. ഡിഎംകെ വിജയ്ക്ക് ഉടക്കിടുന്നുവെന്ന പരാതിക്കിടെ ആണ് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്. 9 am, 12.15 pm, 3.30 pm, 6.45 pm, 10 pm എന്നിങ്ങനെയാണ് ഷോ ടൈം എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 19നാണ് ലിയോ റിലീസ്. തിയറ്ററുകളിൽ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.പുലർച്ചെ നാല് മണിക്കുള്ള ഷോ ഉൾപ്പടെ വേണമെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു. ഈ വർഷം ജനുവരിയിൽ തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസ് ദിനം ഒരു ആരാധകൻ മരിച്ചിരുന്നു. ഇതിന് ശേഷം പുലർച്ചെ ഉള്ള നാല് മണി ഷോകൾ തമിഴ്നാട് സർക്കാർ നിർത്തിവച്ചു. അടുത്തിടെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ജയിലറിനും ഈ ഷോ ഉണ്ടായിരുന്നില്ല. അതേസമയം, സ്പെഷ്യൽ ഷോ കൂടിവന്നതോടെ ആദ്യദിനം തന്നെ വിജയ് ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.കൂടാതെ ഇപ്പോള്‍ ചിത്രത്തിന്‍റെ യുഎസ് റിലീസ് അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച സിനിമയുടെ യുഎസ് വിതരണക്കാര്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് അപ്ഡേറ്റ്. യുഎസില്‍ മാത്രം ചിത്രം 999ല്‍ കൂടുതല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പറയുന്നത്. അതായത് ആയിരം സെന്‍ററുകളില്‍ ലിയോ യുഎസില്‍ കളിക്കും. തമിഴ് സിനിമയില്‍ ഇത് ആദ്യമാണ് എന്നാണ് വിവരം. നേരത്തെ ലിയോയുചെ പ്രധാന ഷോ ടിക്കറ്റുകള്‍ യുകെയില്‍ അടക്കം ആദ്യമേ വിറ്റുപോയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!