News

ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും പെടയ്ക്കണ മത്തി; വാരിക്കൂട്ടി സഞ്ചാരികള്‍

ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ ചാള എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും സഞ്ചികളിലുമായി ചാള വാരിയെടുത്തു. കഴിഞ്ഞ ദിവസവും ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു.തിരകള്‍ക്കൊപ്പം ഒഴുകി നടക്കാന്‍ അവസരമൊരുക്കിയാണ് ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നത്.110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപ നിര്‍മാണ ചെലവാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന് വന്നിട്ടുള്ളത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസമാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ആദ്യത്തെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ആണിത്. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നൽകുന്നത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടക്കാം.ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതല്‍ ചന്തമേക്കാന്‍ ആണ് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജും ഒരുക്കിയത്. 100 മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തയ്യാറാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. ഗുരുവായൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!