Trending

അമ്മത്തൊട്ടിൽ വീണ്ടും “കുഞ്ഞിളം ചിരി”; പേര് ” ഗഗൻ”

നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും
ഒരാൺകുഞ്ഞ് എത്തി. ശനിയാഴ്ച രാത്രി 8.45-നാണ് 2.6 കി.ഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന
പുതിയ അതിഥിയുടെ വരവ്. തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നലാമത്തെ ആൺകുഞ്ഞാണിത്. ആഗസ്റ്റ് 24-ന് ശേഷം ലഭിക്കുന്ന 3-ാ മാത്തെ ആൺ കരുത്തും. മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്ക പ്പെടുന്നവർ ഏറെയും പെൺകുട്ടികളായിരുന്നു. മനുഷ്യനെ ബഹിരാകാശത്തെയ്ക്ക് എത്തിക്കുന്ന ഇന്ത്യൻ ഭൗത്യത്തിൻറെ മുന്നോടിയായി ഐ.എസ്.ആർ.ഒ ഈ മാസം അവസാനം വിക്ഷേപണം ചെയ്യുന്ന ‘ഗഗൻയാൻ ‘ ൻറെയും ഓർമ്മകൾ ക്കായി പുതിയ കുരുന്നിന്” ഗഗൻ” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
പതിവുപൊലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിട്ടറിൽ കുട്ടിയുടെ ചിത്രവും ഭാരവും അറിയിച്ചു കൊണ്ട് സന്ദേശമെത്തി. ഒപ്പം ബീപ്പ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഷീജ.എസ്.ടിയും ആയമാരും സുരക്ഷാ ഉദ്യോഗസ്ഥരും തൊട്ടിലിൽ എത്തി കുരുന്നിനെ തുടർ പരിചരണക്കായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. കുരുന്നെത്തിയ സന്ദേശം ലഭിച്ച സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി കുട്ടിയുടെ തുടർ ആരോഗ്യ ശിശ്രൂകൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ അതിഥി പൂർണ്ണ ആരോഗ്യവാനാണ്. 2002 നവംബർ 14 – ന് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ലഭിക്കുന്ന 586-മത്തെ കുട്ടിയും തിരുവനന്തപുരത്ത് ത്തൊട്ടിൽ ഹൈടെക്ക് ആക്കി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തിന് തുറന്നു കൊടുത്ത ശേഷം ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയുമാണ് ഗഗൻ കുട്ടിയുടെ ദത്തു നൽകൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!