News

സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തത്; നെല്ലിന്റെ താങ്ങു വില കുത്തനെ കുറച്ച് കർഷകരെ നിരാശയിലാക്കി സർക്കാർ

നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം സംസ്ഥാനത്തെ ഇടത് സർക്കാർ വീണ്ടും കുറച്ചു. 1.43 രൂപയാണ് നിലവിലെ വിലയിൽ കേരള സർക്കാർ കുറച്ചത്. ഇതോടെ കേന്ദ്ര സർക്കാർ വർധിപ്പിച്ച വിലയുടെ ആനുകൂല്യം കർഷകർക്ക് നേട്ടമാകില്ല. ഒന്നാം വിള നെല്ല് സംഭരണം ഇത്തവണയും 28.20 രൂപയ്ക്ക് തന്നെയായിരിക്കും. 2021-22 സാമ്പത്തിക വർഷം മുതലാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കാൻ ആരംഭിച്ചത്. മുൻവർഷത്തെ സംസ്ഥാന വിഹിതത്തിൽ നിന്ന് 20 പൈസ കുറച്ചായിരുന്നു ആ വർഷത്തെ വിതരണം. തുടർ ഭരണത്തിലേറിയ തൊട്ടടുത്ത തവണ വീണ്ടും 80 പൈസ കുറഞ്ഞു. ഇത്തവണ ഒരു പടി കൂടി കടന്ന് 1.43 രൂപ കുറച്ചു. 2021-22 ൽ 8.60 രൂപയായിരുന്ന സംസ്ഥാന വിഹിതം അങ്ങനെ 2023-24ൽ 6.37 രൂപയായി മാറി.കേന്ദ്ര വിഹിതം 2021-22ൽ 19.40 രൂപയായിരുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ 21.83 രൂപയായി വർധിച്ചു. ആകെ 2.43 രൂപ കൂടി. പത്ത് ശതമാനത്തിലേറെയാണ് കേന്ദ്ര വിഹിതത്തിലുണ്ടായ വർധന. എന്നാൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതോടെ കേരളത്തിലെ നെൽകർഷകർക്ക് 20 പൈസയുടെ നേട്ടം മാത്രമേ കിട്ടൂ. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതിനാലാണ് പ്രോത്സാഹന വിഹിതം വർധിപ്പിക്കാത്തത് എന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. കൃഷിച്ചിലവിൽ വലിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും സപ്ലൈക്കോ അതിനനുസരിച്ചുളള വർധനവ് കർഷകന് നൽൻ തയ്യാറല്ല. കഴിഞ്ഞ വർഷത്തെ നെല്ല് സംഭരിച്ചതിൻറെ വില ഇനിയും നൾകാത്തതിനാൽ സംസ്ഥാന സർക്കാറിനെതിരെ ജനരോഷം ഉയർന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!