International National

ഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. 03 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ നേപ്പാളിന്റെ ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 48 പന്തിൽ താരം സെഞ്ചുറി പൂർത്തിയാക്കി. 8 ഫോറും 7 സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 21ാം വയസിലാണ് യശസ്വിയുടെ സെഞ്ചുറി നേട്ടം.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററു കൂടിയാണ് യശസ്വി. നേപ്പാളിനായി കുശാൽ ഭുർതെൽ (32 പന്തിൽ 28), കുശാൽ മല്ല (22 പന്തിൽ 29), സുന്ദീപ് ജോറ (12 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. കൃത്യമായ ഇടവേളകളിൽ നേപ്പാളിന്റെ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷദീപ് സിങ് രണ്ടും, രവിശ്രീനിവാസൻ സായ് കിഷോർ ഒരുവിക്കറ്റും വീഴ്ത്തി.

ആദ്യ വിക്കറ്റിൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്–ജയ്സ്വാൾ സഖ്യം 103 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ വമ്പൻ അടികളുമായി റിങ്കുസിങ് കളം നിറഞ്ഞതോടെ സ്കോർ 200 കടന്നു.19 പന്തിൽ 25 റൺസുമായി ശിവം ദുബെയും, 15 പന്തിൽ 37 റൺസുമായി റിങ്കുസിങും പുറത്താകാതെ നിന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!