Trending

അനുവദിച്ചതിലും കൂടുതൽ ടിക്കറ്റ് വിൽപ്പന; റഫ്മാൻ സം​ഗീത നിശയുടെ സംഘാടക​ർക്കെതിരെ കേസ്

ചെന്നൈ ∙ എ.ആർ.റഹ്മാൻ സംഗീത നിശയിൽ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയെന്ന പരാതിയിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. താംബരം പൊലീസാണ് കേസെടുത്തത്. ഈ മാസം 10നു നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടിയുടെ സംഘാടകരായ എസിടിസി ഈവന്റ്സിനെതിരെയാണ് കേസ്. അനധികൃത ടിക്കറ്റ് വിൽപന വഴി ആളുകൾ അനുവദിച്ചതിന്റെ ഇരട്ടിയിലധികമാണ് എത്തിയത്. ഇത് ഗതാഗത തടസ്സം, സ്ത്രീകൾക്കെതിരെ അതിക്രമം എന്നിവ ഉൾപ്പെടെ നടന്നതിനും കാരണമായി.
വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെയാണു പരിപാടി സംഘടിപ്പിച്ചതെന്നും പരാതി ഉയർന്നതിന് പിന്നാലെയാണ് കേസ്. 20,000 ടിക്കറ്റ് മാത്രം വിൽക്കാൻ അനുവാദമുണ്ടായിരിക്കെ 40000ലേറെ ടിക്കറ്റ് വിറ്റെന്നും കണ്ടെത്തിയിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!