National News

ട്രെയിൻ അപകടം; ധനസഹായം പരിഷ്കരിച്ച് റെയിൽവേ ബോർഡ്

ട്രെയിൻ അപകടത്തിൽ പെടുന്നവർക്കായിട്ടുള്ള ധന സഹായം പരിഷ്കരിച്ച് റെയിൽവേ ബോർഡ്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും വർധിപ്പിച്ചു.

‘ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് നൽകേണ്ട ‘എക്‌സ്‌ഗ്രേഷ്യാ റിലീഫ്’ തുക പരിഷ്കരിക്കാൻ തീരുമാനിച്ചു’ – റെയിൽവേ ബോർഡ് സെപ്തംബർ 18 ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പുതുക്കിയ ധനസഹായം റെയിൽവേയ്ക്ക് ബാധ്യതയുള്ള ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ അപകടത്തിൽപ്പെടുന്ന യാത്രക്കാർക്കും ബാധകമായിരിക്കും.

നിസാര പരിക്കുകളുള്ള വ്യക്തികൾക്ക്, മുൻകാലങ്ങളിൽ ലഭിച്ചിരുന്ന 5,000 രൂപ ധനസഹായത്തിൽ നിന്ന് 50,000 രൂപയായി ഉയർത്തി. അപകടങ്ങൾ കാരണം ട്രെയിൻ യാത്രക്കാരന് 30 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ, ഓരോ 10 ദിവസത്തിലൊരിക്കലോ ഡിസ്ചാർജ് ചെയ്യുമ്പോഴോ(ഏതാണ് നേരത്തെ വരുന്നത്) പ്രതിദിനം 3,000 രൂപ അധികമായി നൽകും. നേരത്തെ 2012ലും 2013ലും ദുരിതാശ്വാസ സഹായം പരിഷ്കരിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ മാറ്റമാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!