Trending

അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു

അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി, പുതിയാപ്പ ഹാർബറുകളിൽ ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിംഗ് പട്രോളിംഗ് നടത്തി രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു പട്രോളിംഗ്.

കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ, മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ വി അറിയിച്ചു.

പട്രോളിംഗ് ടീമിൽ മറൈൻ എൻഫോഴ്സ്മെന്റ് വിംഗ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ, ഹെഡ് ഗാർഡ് രാജൻ, ഫിഷറി ഗാർഡുമാരായ ശ്രീരാജ്, ജിതിൻദാസ്, സീ റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, സുമേഷ്, മിഥുൻ, അമർനാഥ് , വിഘ്നേഷ്, മിഥുൻ , ശ്രീജിത്ത്, ഷൈലേഷ് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബോട്ടുകൾക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!