GLOBAL News

ലിബിയയില്‍ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തിൽ ഇതുവരെ മരണപ്പെട്ടത് 5000-ത്തിലധികം പേർ

ലിബിയയിൽ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്.വെള്ളപ്പൊക്കത്തിൽ ഇതുവരെ 5000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 10,000-ത്തിലധികം ആളുകളെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത് ഡെർണയിലാണ്.

നഗരത്തിന് മുകളിലുള്ള പർവതനിരകളിലെ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇത്രയും വലിയ ദുരന്തം രാജ്യം മുമ്പ് നേരിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രി ഹിചെം അബു ചിയോവാട്ട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

പ്രളയത്തെ തുടർന്ന് പലയിടത്തും ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ തടസ്സപ്പെട്ടു. ലിബിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ലിബിയൻ പോസ്റ്റ് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെപ്റ്റംബർ 12-ന് നിരവധി പ്രദേശങ്ങളിൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാ പൗരന്മാർക്കും സൗജന്യ ഇന്റർനെറ്റ് സേവനമുൾപ്പടെ നൽകുന്നതിന് ലിബിയൻ പ്രധാനമന്ത്രി ടെലികോം ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!