Entertainment Trending

ലിയോയുടെ റിവ്യുവുമായി ലളിത് കുമാര്‍; ചിത്രത്തിന്റെ ആദ്യ പകുതി കണ്ട് അഭിപ്രായവുമായി നിര്‍മാതാവ്

ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന സൂചനകളുമായി വിജയുടെ ലിയോയെ കുറിച്ച് ഒരു പ്രതികരണം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ ലളിത് കുമാര്‍ ആണ് പ്രതികരണം പുറത്തു വിട്ടിരിക്കുന്നത്. ആദ്യ പകുതി ഞാൻ കണ്ടു. വളരെ ഗംഭീരമായി അത് വന്നിരിക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍ അറിയിച്ചത്. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. കൂടാതെ ആക്ഷനാണ് ലിയോയില്‍ പ്രാധാന്യമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇക്കാര്യം നടൻ ബാബു ആന്റണി സ്ഥിരീകരിച്ചിരുന്നു.ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’ എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും നടൻ ബാബു ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിയോയിലേതായി പുറത്തുവിട്ട നാ റാഡി ഗാനത്തിന്റെ വീഡിയോ വലിയ ഹിറ്റാകുകയും ചെയ്‍തിരുന്നു.ഇതിനു പുറമേ ഒരു ഗാനം കൂടി മാത്രമേ ലിയോയിലുണ്ടാകൂ എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. പിന്നെ ലിയോയുടെ തീം മ്യൂസിക്കും. ഇതുസംബന്ധിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!