National News

ത്രിപുരയിലും സിപിഎമ്മിന് കനത്ത തോൽവി: സിറ്റിങ് സീറ്റിൽ കെട്ടിവെച്ച പണം പോയി

പുതുപ്പള്ളിയിൽ മാത്രമല്ല ത്രിപുരയിലും സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കെട്ടിവെച്ച പണം പോലും കിട്ടിയില്ല. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈനാണ് ഇവിടെ ജയിച്ചത്. 2003 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗർ. ഇടത് എംഎൽഎ ആയിരുന്ന സംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2023ലെ പൊതു തിരഞ്ഞെടുപ്പിൽ സംസുൽ ഹഖിനോട് പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് തഫജ്ജൽ ഹുസൈൻ. തഫജ്ജൽ ഹുസൈൻ 34146 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധൻപുരിലും ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥിയായ ബിന്ദു ദേബ്‌നാഥ് 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത് .ബിന്ദു ദേബ്‌നാഥ് 30017 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11146 വോട്ടുകളാണ് നേടാനായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!