Trending

സൗത്ത് ഇന്ത്യൻ ഫിസിയോ തെറാപ്പി കോൺഫറൻസ് 9, 10 തീയതികളിൽ തിരുവനന്തപുരത്ത്

കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ്‌ ഫിസിയോതെറപ്പിസ്റ്റുകളും സംയുക്തമായി സെപ്തംബർ 9 , 10 തീയതികളിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ GPHYCON’23 എന്ന പേരിൽ ദക്ഷിണേന്ത്യൻ കോൺഫറൻസ് നടത്തുന്നു. ലോക ഫിസിയോതെറപ്പി ദിനമായ സെപ്തംബർ 8നു വാക്കത്തോണോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. ദക്ഷിണ കേരളത്തിൽ നിന്നുള്ള പ്രമുഖരായ ഒട്ടേറെ ഫിസിയോതെറാപിസ്റ്മാർ ഈ ചടങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെപ്റ്റംബർ 9 നു 10 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉത്ഘാടനം നിർവഹിക്കുന്നത് KUHS വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ്‌ മോറിസ് സൂപ്രണ്ട് ഡോ. നിസാറുദീൻ എ, IAP കേരള ഘടകം പ്രസിഡണ്ട് ശ്രീജിത് എം നമ്പൂതിരി, KAPC സംസ്ഥാന പ്രസിഡണ്ട് ശ്രീജിത്ത് പി സ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നു എന്ന് സംഘാടകരായ പൂർണിമ കൃഷ്ണൻ, ബിനു ജെയിംസ്, ശ്രീജേഷ് എം സ് എന്നിവർ പറഞ്ഞു.
ഫിസിയോതെറാപ്പിയുടെ ആവശ്യകത സാധാരണ ജനങ്ങളിൽ എത്തിക്കുക, ഈ മേഖലയിലെ പുതിയ നൂതന സാങ്കേതികവിദ്യകളെ പറ്റി മനസിലാക്കുക, ഫിസിയോതെറപ്പി ഒരു മുഖ്യധാര ചികിത്സാരീതിയാണെന്നുള്ള അവബോധം പ്രചരിപ്പിക്കുക എന്നതെല്ലാമാണ് ഈ സമ്മേളനത്തിന്റെ ലക്‌ഷ്യം. അതോടൊപ്പം ഫിസിയോതെറപ്പി ചികിത്സയുടെ പ്രാധാന്യവും സവിശേഷതകളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയും ഈ സമ്മേളനം ലക്ഷ്യമിടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!