നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. കൊളമാവു കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത്, 1981 ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമല്‍ ഹാസന്‍ നായകനായ 1980 കളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിവാജിയെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്.
Actor #RSShivaji passed away in Chennai. His age is 66. He is well known for his dialogue "Saar Neenga Engeyo Poiteenga, sir" from Apoorva Sagodharargal (1989). His last movie is #LuckyMan. His latest releases include Kolamaavu Kokila, Dharala Prabhu, and Gargi. His performance… pic.twitter.com/JgLPERAwBN
— Cinema Bugz (@news_bugz) September 2, 2023