National News

മക്കള്‍ തലപ്പത്തേയ്ക്ക്;റിലയൻസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് നിത അംബാനി ഒഴിവായി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് നിത അംബാനി നല്‍കിയ രാജി ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ നിത അംബാനിക്ക് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കാം. നിലവില്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ച് വരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!