ചന്ദ്രയാൻ മൂന്ന് ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ.ബുധനാഴ്ച വൈകീട്ട് 6.04-ന് ലാന്‍ഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവര്‍ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. ‘റോവര്‍ ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു’ എന്നും എക്‌സില്‍ കുറിപ്പിട്ടു. ഇന്നാണ് റോവര്‍ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐ.എസ്.ആര്‍.ഒ.
പുറത്തുവിട്ടിരിക്കുന്നത്.ഐഎസ്ആർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് രാത്രി തന്നെ ലാൻഡർ വാതിൽ തുറക്കുകയും 24ന് പുലർച്ചെ റോവർ ചന്ദ്രോപരിതലം തൊടുകയും ചെയ്തെങ്കിലും ദൃശ്യങ്ങൾ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്.
ചന്ദ്രയാൻ 3; റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

