69ആമത് ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ചടങ്ങ് വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് നടക്കും. പുരസ്‌കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്..
നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്.
ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സ്എസ് രാജമൌലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്.

