Entertainment News

.”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണെന്ന്; പറഞ്ഞാല്‍ സഹിക്കുമോയെന്ന് അനുശ്രീ

ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ.ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്‍റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്’’ അനുശ്രീ പ്രസംഗത്തില്‍ പറയുന്നു. “എല്ലാവർക്കും ഒരു വിചാരമുണ്ട് നമുക്ക് നട്ടെല്ലിന് ബലം കുറവുണ്ടെന്ന്. അങ്ങനെയുണ്ടോ? പ്രതികരിക്കണമെന്ന് എനിക്ക് തോന്നിയ സദസാണിത്. ഇത്രയും പേർക്ക് ഇവിടെ വരാമെങ്കിൽ വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്നാണ് നമ്മൾ പലർക്കും കാണിച്ചുകൊടുക്കുന്നത്. ഒരു വർ​ഗീയവാദവുമല്ല ഞാൻ സംസാരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യവുമല്ല സംസാരിക്കുന്നത്.” അനുശ്രീ കൂട്ടിച്ചേർത്തു.

എ.എൻ. ഷംസീറിന്റെ വിവാദമായ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി പ്രതികരണങ്ങൾ നേരത്തേ വന്നിരുന്നു. ഈ വിഷയത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് അനുശ്രീയുടെ പ്രതികരണവും വന്നത്. ഇന്ന്‌ ഗണപതി മിത്താണെന്നു പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!