Local News

കുന്ദമംഗലം ടി വി എസ് ഷോറൂമിലെ തീപിടുത്തം;ഫോറൻസിക് സംഘം പരിശോധന നടത്തി

കുന്ദമംഗലം കാരന്തൂരിൽ കഴിഞ്ഞ ഞായറാഴ്ച തീപ്പിടിച്ചു കത്തിയമർന്ന ടിവിഎസ് ഷോറൂമിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ ഫോറൻസിക് വിഭാഗവും കുന്ദമംഗലം പോലീസും അന്വേഷണനടപടികൾ ആരംഭിച്ചു.ഫോറൻസിക് ഓഫീസർമാരായ ഫാബിൽ, വിജയൻ, കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ അനീഷ്,സി പി ഒ അജയൻ എന്നിവരാണ് പരിശോധന നടത്തിയത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്കാണ് സംഭവം. ഷോറൂമിന്റെ അകത്തുണ്ടായിരുന്ന പുതിയ ടി.വി.എസ് ഇരുചക്രവാഹനങ്ങളും സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും അഗ്നിക്കിരയായി. മുൻഭാഗത്ത് കാഴ്ചയ്ക്കായി വച്ചിരുന്ന ലോക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീപിടിത്തം സംഭവിച്ച ഉടനെ നാട്ടുകാർ വലിച്ച് പുറത്തേക്ക് നീക്കിയിരുന്നു. അകത്തുണ്ടായിരുന്ന വാഹനങ്ങളും മറ്റ് സ്പെയർപാട്സുകളും ഓഫീസ്ഉപകരണങ്ങളും ഫയലുകളും പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച കട അവധിയായിരുന്നെങ്കിലും രണ്ട് ജീവനക്കാർ ഷോപ്പിലുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!