കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ദേശീയ *വ്യാപാര *ദിനത്തോടനുബന്ധിച്ചുനടത്തി കൊണ്ടിരിക്കുന്ന പഞ്ചദിന പരിപാടിയുടെ നാലാം ദിനമായ ഓഗസ്റ്റ 12ന് യൂത്ത് വിംഗ് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി,+2 മറ്റു പ്രൊഫഷണൽ കോഴ്സുകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും, kvves കുന്ദമംഗലം യൂണിറ്റ് മുൻ വെൽഫയർ പ്രസിഡന്റ് പറക്കുന്നത്തു വാസുവേട്ടന്റെ സ്മരണർത്ഥം പ്രഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്കുള്ള എന്ടോവമെന്റ് വിതരണവും,വ്യാപാര ദിനത്തോടനുബന്ധിച്ചു രക്ത ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, 12/08/2023ശനി രാവിലെ 10മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ് ടി ജിനിലേഷ് അധ്യക്ഷനായ പരിപാടിയിൽ ജോസി ചെറിയാൻ സൂപ്രണ്ട് ഓഫ് പോലീസ് ഇക്കണോമിക്സ് ഒഫൻസെസ് വിംഗ് തൃശൂർ, ഉദ്ഘാടനവും ദാവൂദ് കുന്ദമംഗലം യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സ്വാഗതവും പറഞ്ഞു. ചടങ്ങിൽ സലീം രാമനാട്ടുകര യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് , പി കെ ബാപ്പുഹാജി kvves സംസ്ഥാന സെക്രട്ടറി, എം ബാബുമോൻ kvves ജില്ലാ സെക്രട്ടറി,യൂണിറ്റ് ജന: സെക്രട്ടറി പി.ജയശങ്കർ, എൻ വിനോദ് കുമാർ kvves മർച്ചന്റ് വെൽഫയർ പ്രസിഡന്റ്, സുനിൽ കണ്ണൊറ (യൂത്ത് വിംഗ് കോർഡിനേറ്റർ )kvves കുന്ദമംഗലം യൂണിറ്റ് വൈസ് പ്രസിഡന്റ്, ജയപ്രകാശ് പറക്കുന്നത് യൂത്ത് വിംഗ് കോർഡിനേറ്റർ, നിമ്മി സജി വനിതാ വിംഗ് ജില്ലാ സെക്രട്ടറി,മഹിദ വനിതാ വിംഗ് പ്രസിഡന്റ്,നിഖിൽ, യാസീൻ, ഡാനിഷ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ട്രഷറർ റിയാസ് റഹ്മാൻ നന്ദിയും പറഞ്ഞു
ദേശീയ *വ്യാപാര *ദിനം;വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം നടത്തി

