ലോക ചലച്ചിത്രങ്ങളിലെ ക്ലാസിക് സിനിമകളിൽ ഒന്നായ ടൈറ്റാനിക്കിലെ നായികയായ കേറ്റ് വിൻസ്ലെറ്റ് ധരിച്ചിരുന്ന ഓവർകോട്ട് ലേലത്തിന് വെച്ചിരിക്കുകയാണ്. ചിത്രത്തിൽ കേറ്റ് ധരിച്ച മനോഹരമായൊരു ഓവർകോട്ടാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഒരുലക്ഷത്തിൽപരം ഡോളറിന് മുകളിലാണ് പ്രതീക്ഷിക്കുന്നതെന്ന് ലേലം നടത്തുന്ന ഗോൾഡിൻ എന്ന ഓക്ഷൻഹൗസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെൻ ഗോൾഡിൻ വ്യക്തമാക്കി. ഇത് ഏകദേശം 82,95,665 രൂപയോളം വരും.അതേ സമയം ഇപ്പോള്‍ ലേലത്തില്‍ വച്ച കോട്ടില്‍ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ് ശ്രദ്ധേയം. ജെയിംസ് കാമറൂൺ ചിത്രത്തിലെ അഭിനയത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയ ഡെബോറ ലിൻ സ്കോട്ട് കറുത്ത എംബ്രോയ്ഡറി ഉപയോഗിച്ചാണ് പിങ്ക് കമ്പിളി ഓവർകോട്ട് ഉണ്ടാക്കിയിരിക്കുന്നത്.
പോപ് കൾച്ചറിൽ തത്പരനോ, ടൈറ്റാനിക് ചിത്രത്തിന്റെ കടുത്ത ആരാധകനോ ഒക്കെയാകാം ലേലത്തിൽ വിജയിക്കുക എന്നാണ് ഗോൾഡിൻ കരുതുന്നത്. ടൈറ്റാനിക്കിൽ കേറ്റ് ധരിച്ച വസ്ത്രമാണെന്നു പറഞ്ഞ് പ്രിയതമയ്ക്ക് സമ്മാനിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാകാമെന്നും ഗോൾഡിൻ പറയുന്നു.
ടൈറ്റാനിക്കിൽ റോസ് ധരിച്ച ഐക്കണിക് വസ്ത്രം ലേലത്തിന്

