National News

ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം; ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണ;രമേശ് ചെന്നിത്തല

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിൻ്റെ അഴിമതി അന്വേഷിക്കാനുള്ള തൻ്റെ നിരവധി പെറ്റിഷനുകളിൽ തീരുമാനമെടുക്കാതെ അതിൻ്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ.

സ്പിഗ്ളർ.ബ്രൂ വറി പമ്പാ മണൽക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദേഹം.

എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം സർക്കാരിന് ഇവയിൽ നിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു,

അന്നെല്ലാം സർക്കാരിനെതിരെ തെളിവുകൾ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന നിലപാടുകൾ എടുത്തയാളി നെ തന്നെ സൂപ്രധാന പദവിയിൽ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ്.

ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സർക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!