Trending

ആളുമാറി അറസ്റ്റ് ; സംസ്ഥാന പോലീസ മേധാവി അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ

ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84 കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സെപ്തംബറിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. പ്രതി ഭാരതിയമ്മയല്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്നാണ് കുനിശ്ശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ കേസിൽ നിന്നും ഒഴിവാക്കിയത്. 1998 ലുണ്ടായ കേസിൽ ജാമ്യത്തിലിറങ്ങിയ യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതി സ്റ്റേഷനിൽ നൽകിയത് ഭാരതിയമ്മയുടെ വിലാസമാണ്. 2019 – ൽ പോലീസ് ഭാരതിയമ്മയെ അന്വേഷിച്ചെത്തിയത് ഇങ്ങനെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!