ഇന്ത്യയിൽ ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യാവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. HSN 8741-ന് കീഴിൽ വരുന്ന ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.