Adventure Kerala

സ്വപ്നസാക്ഷാത്കാരത്തിനായി കാൽനടയാത്ര; യുവാവ് ഇതുവരെ താണ്ടിയത് 5950 കിലോമീറ്റർ

നൂറുദ്ധീൻ പനമരം

യാത്ര ഒരു ലഹരിയാണ്. അങ്ങനെ ഒരു ലഹരിയിലൂടെ ഇന്ത്യയുടെ വിവിധ സംസ്ഥാനത്തിന്റെ സംസ്ക്കാരം അറിയുക എന്ന ലക്ഷ്യത്തോടെ കാൽനട യാത്ര ആരംഭിച്ചിരിക്കുകയാണ് ഉത്തർ പ്രദേശ് സ്വദേശിയായ റോബിൻ സനോജ് എന്ന 23 വയസുകാരൻ. ഇന്ത്യയെ അറിയുക, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും സംസ്ക്കാരങ്ങളെ ഉൾക്കൊള്ളിച്ച് അനുഭവങ്ങളും കഥകളും രചിക്കുക എന്ന മഹത്തായ സ്വപനമാണ് സനോജിനുള്ളത്. ഈ ലക്ഷ്യത്തോടെ രണ്ട് വർഷത്തേയ്ക്കുള്ള കാൽനടയാത്ര ആരംഭിച്ച സനോജ് ഇതോടെ ഒരു വർഷം പിന്നിട്ടു.

അനുഭവങ്ങളെ അറിവാക്കുന്ന, ഓർമകളെ ഓമനിക്കുന്ന ഏതൊരാൾക്കും യാത്ര ഒരു കമ്പമാണ്. യാത്രയുടെ മനസ്സറിഞ്ഞവർക്ക് ഹൃദയ വിശാലതയും മനസ്സുഖവും ഒപ്പം ഒത്തിരി കഥകളും സമ്മാനിക്കുന്നതാണ് ഓരോരോ യാത്രയും. യാത്രകൾ ഉല്ലാസപ്രദവും ഉന്മേഷദായകവും ആയിത്തീരുന്നത് ഉൾത്തെളിച്ചത്തോടെ പിന്നിടുന്ന ദൂരങ്ങളും കാണുന്ന കാഴ്ചകളും അകമിഴിയിൽ പതിയുമ്പോഴാണ്.

കെമിക്കൽ എൻജിനീയറായ സനോജ് 2022 ഒക്ടോബർ 21ന് അരുണാചൽ പ്രദേശിൽ നിന്ന് തുടങ്ങിയ കാൽ നടയാത്ര ഇപ്പോൾ എത്തിനിൽക്കുന്ന സഞ്ചാരികളുടെ പറുദീസയായ വയനാട് ജില്ലയിലെ പനമരത്താണ്. നാഗാലാൻഡ്, മണിപ്പൂർ,ബംഗാൾ,ബീഹാർ,ഝാർഖണ്ഡ്,ആന്ധ്രാപ്രദേശ്,തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങൾ താണ്ടിയ സനോജിന്റെ അടുത്ത ലക്‌ഷ്യം ഗോവയാണ്.

കർഷകനായ സുരേഷ് കിടുവ- ഹൗലറിയ ദേവി ദമ്പതികളുടെ മകനായി ജനിച്ച സനോജ് തൻ്റെ യാത്രക്കായുള്ള പണം കണ്ടെത്തുന്നത് യാത്രാമധ്യേ മനുഷ്യസ്നേഹികൾ സ്നേഹസമ്മാനമായി നൽകുന്ന പണം കൊണ്ടാണ്. നിലവിൽ 287 ദിവസവും 5950 കിലോമീറ്ററുമാണ് സനോജ് താണ്ടിയത്. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഇനിയും കിലോമീറ്ററുകൾ ബാക്കിയുണ്ട് . എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സ്വന്തം കാലിൽ യാത്ര ചെയ്യുന്ന സനോജിന് തൻ്റെ ലക്ഷ്യം പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസം കൈമുതലായുണ്ട് .ചെറിയ പ്രായത്തിൽ വലിയ ലക്‌ഷ്യം പൂർത്തീകരിക്കാൻ തൻറെ ജീവിതവും സമയവും സമർപ്പിച്ച സനോജിൻറെ സ്വപ്നം സഫലമാവട്ടെ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!