Local News

കൈക്കൂലി: താമരശ്ശേരി താലൂക്ക് സർവ്വയർ വിജിലൻസിൻ്റെ പിടിയിൽ

താമരശ്ശേരി: കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ  പേരാമ്പ്ര അവട്ക്ക വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്.   കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ്  വിജിലൻസ് പരിശോധന നടത്തിയത്.

അജ്മലിൻ്റെ പിതാവിൻ്റെ സ്ഥലവും, റോഡും സർവ്വേ നടത്താനാണ് അപേക്ഷ നൽകിയിരുന്നത്. 12-4.2023 ന് ആണ് അപേക്ഷ നൽകിയത്. നസീറിൻ്റെ ആവശ്യപ്രകാരം ആദ്യം കൈക്കൂലിയായി  10000 രൂപ G Pay വഴി വാങ്ങി, തുടർന്ന് സ്ഥലം മാത്രം സർവ്വേ നടത്തി. പിന്നീട് നസീറിന്റെ കാർ റിപ്പയറിങ്ങിനായി രണ്ടായിരത്തിൽ അധികം രൂപ വർഷോപ്പിൽ കൊടുപ്പിച്ചതായും പരാതിയിൽ പറയുന്നു. റോഡ് സർവ്വേക്കായി 20000 രൂപ ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഘഡു 10000 രൂപ വാങ്ങുകയും. പിന്നീട് തഹസിൽദാരുടെ യാത്രയയപ്പ് നടക്കുന്ന സ്ഥലത്ത് നിന്ന് 10000 രൂപ സാഹിതം വിജിലൻസ് പിടികൂടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!