Kerala Local News

മലപ്പുറത്ത് പതിനാലുകാരി ഗർഭിണി; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം: മങ്കടയിൽ പതിനാലുകാരിയെ സഹോദരങ്ങൾ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പൊലീസ് പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചൈൽഡ്‌ലൈനിനു മുന്നിൽ ഹാജരാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!