National News

പ്രളയ ഭീതിയിൽ രാജ്യ തലസ്ഥാനം; ഡൽഹിയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി

യമുന നദി കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു . ഞായറാഴ്ച വരേയാണ് അവധി. അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ – സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.നിലവിൽ 208.6 മീറ്ററാണ് യമുനാ നദിയിലെ ജലനിരപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഒട്ടനവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. നഗരത്തിൽ കുടിവെള്ളപ്രശ്നവും രൂക്ഷമാകുന്നുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജല ശുദ്ധീകരണപ്ലാന്റ് അടച്ചതോടെയാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. നഗരത്തിൽ ഗതാഗതം നിലച്ചനിലയിലാണ്. അവശ്യ സേവനങ്ങളല്ലാത്ത ചരക്കു വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!