കേരളത്തിലെ മുഴുവന്‍ ടയര്‍ ഡീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് സ്ഥാപന ഉടമകലെ സംഘടിപ്പിച്ചുകൊണ്ട് എറണാകുളത്ത് രൂപീകൃതമായ ടയര്‍ ടീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് അസോസിയേഷന്‍(ടടാക്) ലക്കി ഡ്രോ വിജയികളെ തെരഞ്ഞെടുത്തു. പ്രസ്തുത മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങളും മറ്റും നേടുന്നതിനും വേണ്ടി ആരംഭിച്ച ഈ സംഘടന കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടിയും വ്യാപാര മുരടിപ്പിന് പരിഹരിക്കുന്നതിനും വേണ്ടിയും മറ്റുമാണ് ലക്കി ഡ്രോ സംഘടിപ്പിച്ചത്.

ടയര്‍ ടീലേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിജു മേനോന്‍ (ബാല്‍ ടയേഴ്‌സ് കോഴിക്കോട്)ന്റെ നേതൃത്വത്തിലാണ് ലക്കി ഡ്രോ നടന്നത്. ഒന്നാം സമ്മാനം ബെന്‍സ്, രണ്ടാം സമ്മാനം ടൊയോട്ട യാരിസ്, മൂന്നാം സമ്മാനം ഹ്യുണ്ടായ് സാന്‍ട്രോ കൂടാതെ എല്ലാ ജില്ലയിലും ഓരോ ആക്ടീവയുമായിരുന്നു സമ്മാനം. കൊച്ചിയില്‍വെച്ച് എം.പി ഹൈബി ഈഡന്‍ കൊച്ചിയിലെ താജ് ഗേറ്റില്‍വെച്ച് ലക്കി ഡ്രോ എടുത്തു. കോഴിക്കോട് ജില്ലക്ക് വേണ്ടിയുള്ള ലക്കി ഡ്രോ ടടാക് കോഴിക്കോട് ജില്ല പ്രസിഡന്റ് അക്ബര്‍ ഷാ നിര്‍വ്വഹിച്ചു.

