Kerala Local News

എഫ് സി മിനർവ അക്കാദമിയിലേയ്ക്ക്‌ സെലെക്ഷൻ കിട്ടി ചെലവൂരുകാർക്ക്‌ അഭിമാനമാകുകയാണ് മുഹമ്മദ്‌ ഇയാസ്‌

കുന്ദമംഗലം: എഫ് സി മിനർവ അക്കാദമിയിലേയ്ക്ക്‌ സെലെക്ഷൻ കിട്ടി ചെലവൂരുകാർക്ക്‌ അഭിമാനമാകുകയാണ് മുഹമ്മദ്‌ ഇയാസ്‌. അരീക്കൽ ഷംസു നൗഷീന ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ്‌ ഇയാസ്‌. കേരളത്തിലുട നീളം 8 മുതൽ 13 വയസ്‌ വരേയുള്ള 2500ൽ അധികം കുട്ടികൾ പങ്കെടുത്ത ട്രൈൽസി നിന്നും തെരെഞ്ഞെടുത്ത 10 കുട്ടികളിലൊരാളാണു മുഹമ്മദ്‌ ഇയാസ്‌. കോഴിക്കോട്‌ ട്രൈൽസിന്റെ ചുമതല വാഹിദ്‌, നമീർ തുടങ്ങിയവർക്കായിരുന്നു.

അക്കാദമിയുടെ ലക്ഷ്യം 2034 ഫുട്ബോൾ വേൾഡ്‌ കപ്പ്‌ സ്ക്വാഡിലേയ്ക്കുള്ള സ്ക്വാഡിനെ ഡെവലപ്‌ ചെയ്യുക എന്ന വിശാല സ്വപ്ന്മാണ്. ഇന്ത്യ സമീപ ഭാവിയിൽ ക്വാളിഫൈർ നേടും എന്ന് നമ്മളേവരും കൊതിക്കുന്നു, സ്വപ്നം കാണുന്നു,ആ സ്വപ്നസാക്ഷാൽകാരത്തിനുള്ള പോരാട്ടം നയിക്കാനുള്ള പോരാളികളെ വാർത്തെടുക്കുകയാണു അക്കാദമിയുടെ ലക്ഷ്യം.

ചെലവൂർ കായിക മേഘലയിൽ സജീവമായ അരീക്കൽ ഫാമിലിയിലെ ഇളംമുറക്കാരനായ ഇയാസ്‌, കുഞ്ഞുനാളിൽ തന്നെ പ്രതിഭാ മിന്നലാട്ടാം കാണിച്ചിരുന്നു. അത്‌ മനസിലാക്കിയ പിതാവ്‌ ഷംസു അരീക്കൽ മകനെ 7ആം വയസിൽ നവാസ് നേതൃത്വം നൽകുന്ന 7സ്പോർട്സ്‌ ക്യാമ്പിൽ ചേർത്തു. കഴിഞ്ഞ മൂന്ന് കൊല്ലമായി പ്രാക്റ്റീസ്‌ ചെയ്തു വരികയായിരുന്നു ഇയാസ്.

അവനിലെ ഫുട്ബോളിനെ തേച്ച്‌ മിനുക്കിയെടുത്തതിൽ കൃത്യമായ പങ്ക്‌ നവാസ്കാക്കും നിയാസ്കാക്കും അവകാശപെട്ടതാണെന്നാണ് ഇയാസിന്റെ പിതാവ് വ്യക്തമാക്കിയത്. പഞ്ചാബിലെ ചണ്ടീഗഡിലാണു 8 ആം ക്ലാസ്‌ വരെ ഇയാസ് ഇനി പഠിക്കുന്നത്. അവിടെയാണ് മിനർവയുടെ ആസ്ഥാനം, മകന്റെ സ്വപ്നങ്ങൾക്കും ഭാവിക്കും വേണ്ടി മാതാപിതാക്കൾ ഇയാസിന് കരുത്തേകുകയാണ്. ഈ സുവർണ്ണ അവസരം ലഭിച്ച് പഞ്ചാബിലേക് പോകാൻ തയ്യാറാകുന്ന ഇയാസിന് കൂട്ടായി ഒരു നാടിൻറെ മൊത്തം സ്വപ്നവും കൂടെയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!