National News

“യോഗയെ ജനകീയമാക്കിയതിന് നെഹ്റുവിന് കോൺഗ്രസിന്റെ നന്ദി”, ഒപ്പം മോദിക്കും പങ്കുണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ തിരുവനന്തപുരം എംപി ശശി തരൂർ. അദ്ദേഹം തന്റെ ട്വിറ്ററിൽ കൂടിയാണ് ഇത് വ്യക്തമാക്കിയത്.

‘‘യോഗയെ ജനകീയവും ദേശീയ നയത്തിന്റെ ഭാഗവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പണ്ഡിറ്റ് നെഹ്റുവിന് ഈ രാജ്യാന്തര യോഗാ ദിനത്തിൽ ഞങ്ങളുടെ നന്ദി. നമ്മുടെ ശാരീരികവും മാനസികവുമായ പുരോഗതിയിൽ ഈ പുരാതന കലയുടെയും തത്ത്വചിന്തയുടെയും പ്രാധാന്യം സ്മരിക്കാം. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം’ – ഇതായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

ഇതിനോട് പ്രതികരിച്ച് ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: ‘‘തീർച്ചയായും! യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത നമ്മുടെ സർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ പങ്കും നാം അംഗീകരിക്കണം. ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ച് രാജ്യാന്തര യോഗാ ദിനത്തിലൂടെ യോഗയെ രാജ്യാന്തരവൽക്കരിച്ചതിൽ ഇവർക്കും പങ്കുണ്ട്. ലോകം അംഗീകരിക്കുന്ന നമ്മുടെ ശക്തിയുടെ പ്രധാന ഭാഗം തന്നെയാണ് യോഗയുമെന്ന് പതിറ്റാണ്ടുകളായി ഞാൻ വാദിക്കുന്നതാണ്. അത് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം.’’– തരൂർ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!