National News

ഗുജറാത്തിൽ പുതുതായി നിർമിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകർന്ന് വീണു

ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ ഗാർഗ് അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം മഴക്കാലത്ത് മുങ്ങിപ്പോവുന്നതിനെ തുടർന്ന് പഴയ പാലം പൊളിച്ചാണ് പുതിയതിന്റെ പണി ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയാണ് നിർമ്മാണത്തിനായി ചിലവായതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ നീരവ് റാത്തോഡ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!