വിഘ്നേഷിന്റെയും നയൻതാരയുടെയും ആദ്യ വിവാഹ വാർഷികമാണിന്ന്. ആശംസകളറിയിച്ച് വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒക്ടോബർ 9നാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.
ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. ഒരുപാട് നിമിഷങ്ങൾ ഒത്തുച്ചേർന്ന ഒരു വർഷം. ഉയർച്ചകളും താഴ്ച്ചകളും. പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന സമയങ്ങൾ. എന്നാൽ തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ സ്നേഹം നിറഞ്ഞ എന്റെ കുടുംബം മുന്നോട്ട് പോകാനായി ഒരുപാട് ആത്മവിശ്വാസം നൽകി.
എന്റെ ഉയിരിനും ഉലകത്തിനുമൊപ്പം എല്ലാം ഞാൻ ചേർത്തു നിർത്തി. കുടുംബം നൽകുന്ന കരുത്താണ് എല്ലാം വ്യത്യസ്തമാക്കുന്നത്. എനിക്കു ചുറ്റുമുള്ള നല്ല മനുഷ്യർക്ക് നല്ലൊരു ജീവിതം നൽകാൻ ഞാനും ശ്രമിക്കും,” വിഘ്നേഷ് കുറിച്ചു.
ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളും പേരുകൾ . ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്.