National News

ജീവന്‍റെ വിലയറിഞ്ഞ നിമിഷം: രാജ്യം നമിച്ച രക്ഷാപ്രവര്‍ത്തനം

ബാലസോർ: രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് നടന്ന ബാലസോറിൽ, അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം.

വെള്ളിയാഴ്ച രാത്രിയോടെയാണ് രാജ്യം നടുങ്ങിയ ഒഡീഷ ട്രെയിന്‍ അപകടത്തിന്‍റെ വാര്‍ത്തകളും ദൃശ്യങ്ങളും ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കഴിയുന്നത്ര ജീവന്‍ രക്ഷിച്ചെടുക്കുന്നതിനു മാത്രമാണു മുന്‍ഗണന നല്‍കിയത്.

ഇരുട്ട് പരന്നു തുടങ്ങിയ അപകട സ്ഥലത്ത് ആദ്യമെത്തിയവർ കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് ട്രെയിൻ കോച്ചുകളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച് കോച്ചുകള്‍ പൊളിച്ച് ഓരോ ജീവനെയും തേടുകയായിരുന്നു അവർ. അതിനായി ഒരു രാത്രി മുഴുവനും പിറ്റേന്നു രാവിലെയും പരിശ്രമം തുടര്‍ന്നു.

ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ സംസ്ഥാന ദ്രുതകര്‍മ സേന, വിവിധ അഗ്നിരക്ഷാ സേനകള്‍, പൊലീസ് സംഘം, ഡോഗ് സ്ക്വാഡ് എന്നിങ്ങനെ നിരവധി ടീമുകളിൽനിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ദൗത്യത്തിലുടനീളം പങ്കെടുത്തത്. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യവും പങ്കാളികളായി.

ജീവന്‍ രക്ഷിക്കുന്നതിനു തന്നെയാണ് പ്രഥമ പരിഗണനയെന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം ദാരുണമായ അപകടമാണു നടന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഒറ്റ രാത്രികൊണ്ട് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ പരിശ്രമിച്ച നാട്ടുകാര്‍ക്കും പ്രാദേശിക സംഘങ്ങള്‍ക്കും രക്ഷാസംഘങ്ങള്‍ക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!