National News

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് പിടിയിൽ

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് പിടിയിൽ. രണ്ടാം കുഞ്ഞിനെ പ്രസവിച്ച് വെറും ഒരു മാസത്തിനു ശേഷമാണ് സംഭവം. മെയ് 20നു നടന്ന സംഭവത്തിൽ 10 ദിവസത്തിനു ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ഹൈദരാബാദിലാണ് സംഭവം. മെയ് 20 രാത്രി യുവാവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിനു ശ്രമിച്ചെങ്കിലും അവർ നിരസിച്ചു. ഇതിൽ ദേഷ്യം പിടിച്ച യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ഭയന്ന ഇയാൾ ബന്ധുക്കളെ വിവരമറിയിച്ചു.

ബന്ധുക്കൾ ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് യുവതിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ജാതവത് തരുൺ (24) എന്നയാളാണ് ഭാര്യ ഝാൻസിയെ (20) കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നാഗർകുണൂൽ സ്വദേശികളായ ഇവർ 2021ൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ തരുണിന് ഭാര്യയിൽ 2 വയസായ ഒരു കുഞ്ഞുണ്ട്. ഏപ്രിൽ 16ന് യുവതി ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു.

ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോൾ ഭാര്യ താൻ ക്ഷീണിതയാണെന്നുപറഞ്ഞ് വിസമ്മതിച്ചു. എന്നാൽ, തരുൺ വീണ്ടും ഭാര്യയെ നിർബന്ധിച്ചു. ഇതോടെ ഝാൻസി ദേഷ്യപ്പെടാൻ തുടങ്ങി. തുടർന്നാണ് തരുൺ ഭാര്യയെ കൊലപ്പെടുത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!