National News

സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു

പട്‌ന – പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പട്‌നയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണില്‍ സാംസ്‌കാരിക പരിപാടിയുടെ തത്സമയ പ്രകടനത്തിനിടെ നിഷ വേദിയിലിരിക്കെയാണ് സംഭവം.

യജ്ഞോപവിത് ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പരിപാടിയില്‍ ഭോജ്പുരി ഗായകന്‍ ഡ്രംസ് വായിക്കുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഇടത് തുടയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി. ആരാണ് വെടിവെപ്പ് നടത്തിയതെന്നതാണ് പോലീസ് നിരീക്ഷിച്ചു വരുന്നത്. നിഷ ഉപാധ്യായ ഭോജ്പുരി സംഗീത രംഗത്തെ പ്രമുഖ വ്യക്തിയാണ്. സരണ്‍ ജില്ലയിലെ ഗൗര്‍ ബസന്ത് ഗ്രാമത്തില്‍ നിന്നുള്ള നിഷ പട്നയിലാണ് താമസം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!