Local News

കുന്ദമംഗലം ബ്ലോക്ക്‌ ജലബജറ്റ് പ്രകാശനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക്‌ ജലബജറ്റ് പ്രകാശനം എം.എൽ.എ പി.ടി.എ റഹിം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതി 2, ഹരിതകേരളം മിഷൻ, സി. ഡബ്ല്യൂ. ആർ.ഡി.എം. ന്റെ സാങ്കേതിക പിന്തുണയോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ജല സംരക്ഷണത്തിന്റെ ആവശ്യകത കൂടുതൽ ഫലപ്രദമായി മനസിലാക്കുന്നതിനും അവ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ജല ബജറ്റ് റിപ്പോർട്ട്‌ ഗുണകരകുമാന്നെന്നു അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.പി മാധവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജല ബജറ്റ് പദ്ധതി വിശദീകരണം ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് നടത്തി.

CWDRM സയന്റിസ്റ്റ് ഡോ. ജയസൂര്യൻ, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സരിത, CWRDM മുൻ സയന്റിസ്റ്റുമാരായ മാധവൻ കോമത്ത്, അബ്ദുൾ ഹമീദ്, ബ്ലോക്ക്‌ മെമ്പർമാരായ ബാബു നെല്ലൂളി, ജയപ്രകാശ്, ശിവദാസൻ നായർ, എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നാദിറ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ ദീപ നന്ദിയും പറഞ്ഞു.
പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിടുകയാണ്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയിൽ ആണ് കുന്നമംഗലം ബ്ലോക്ക്‌ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ ജല ബജറ്റ് തയ്യാറാക്കിയത്. 2023 ഏപ്രിൽ 17 ന് സംസ്ഥാനതലത്തിൽ ബഹു. മുഖ്യമന്ത്രി ജല ബജറ്റ് പ്രകാശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് കുന്നമംഗലം ബ്ലോക്കിന്റെ ജല ബജറ്റ് പ്രകാശനം പ്രാദേശികമായി നടത്തിയത്.

ജില്ലയിൽ രണ്ടാം ഘട്ടത്തിൽ വടകര നഗരസഭ, വടകര ബ്ലോക്കിൽ ഉൾപ്പെട്ട 4 പഞ്ചായത്തുകൾ, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട 6 പഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാകുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്ക് ആവശ്യമുള്ള ജലത്തിന്റെ അളവും കണക്കാക്കുകയാണ് ആദ്യം വേണ്ടത്. ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുള്ളതിനേക്കാൾ കുറവാണെങ്കിൽ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകൾ ആവശ്യമാണ്.

ഇത്തരത്തിൽ ശാസ്ത്രീയ അടിത്തറയോടുകൂടിയ ഒരു ജനകീയ പ്രവർത്തനമാണ് ജലബജറ്റിംഗ് പ്രവർത്തനത്തിലൂടെ ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും നമുക്ക് ആവശ്യമുള്ള ജലം ലഭ്യമാകുന്നത് പുഴകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ നിന്നാണ്. കിട്ടുന്ന ജലം എതമാത്രം കാര്യക്ഷമമായി നമുക്ക് ഇവയിൽ സംഭരിച്ചു നിർത്താൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് ആ പ്രദേശത്തെ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുക.

കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യാവസായികം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നമുക്ക് ജലം ആവശ്യമാണ്. നമുക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഈ ഓരോ മേഖലയിലും നമുക്ക് എന്തുമാത്രം ജലം നിലവിൽ ആവശ്യമുണ്ട് എന്നും ഭാവിയിൽ അവയിൽ വരാവുന്ന വ്യതിയാനം എന്ത് എന്നും, നീർച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്ര എന്നുമൊക്കെ പരിഗണിക്കേണ്ടതുണ്ട്. മഴക്കാലത്ത് എല്ലാ ആവശ്യങ്ങൾക്കും വേണ്ടി വരുന്ന ജലത്തിന്റെ അളവിനേക്കാൾ ജലം ലഭ്യമാകയാൽ വേനൽക്കാല ആവശ്യങ്ങളും ജല ലഭ്യതയുമാണ് പ്രധാനമായും ഈ ജലബജറ്റ് തയ്യാറാക്കൽ പ്രക്രിയയിൽ പരിഗണിക്കാൻ ലക്ഷ്യമിടുന്നത്. സൂക്ഷ്മ നീർത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും അവയിൽ നിന്നും പുറത്തേയ്ക്ക് ഒഴുകിപോകുന്ന ജലത്തിന്റെ അളവും കണക്കാക്കണം. ആ പ്രദേശത്ത് കിട്ടുന്ന മഴയുടെ അളവും ഓരോ നീർത്തടത്തിലേയും വിവിധ ജല സ്രോതസ്സുകളിൽ വേനൽകാലത്ത് ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനൽക്കാല ജല ലഭ്യത കണക്കാക്കാൻ കഴിയും.

അതോടൊപ്പം തന്നെ ആ പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂജല ലഭ്യതയും കണക്കാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ലഭ്യമായ ജലത്തിന്റെ അളവ് കണക്കാക്കി കഴിഞ്ഞാൽ വിവിധ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് എത്ര ജലം ആവശ്യമുണ്ട് എന്നത് കണ്ടെത്തുകയാണ് അടുത്തതായി വേണ്ടത്. നമ്മുടെ ജല ആവശ്യങ്ങളെ കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യാവസായികം, പാരിസ്ഥിതികം എന്നിങ്ങനെ തരംതിരിച്ച് ഓരോ ആവശ്യങ്ങളുടേയും ഉപഘടകങ്ങൾ പട്ടികപ്പെടുത്തി അവ ഓരോന്നിനും വേണ്ട ജലത്തിന്റെ അളവ് കണ്ടെത്തണം. തുടർന്ന് നാം കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും നമുക്ക് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്യുകയാണ് വേണ്ടത്. മഴക്കാലത്ത് കിട്ടുന്ന ജലം സാധ്യമായ സ്ഥലങ്ങളിൽ പരമാവധി സംഭരിക്കുന്നതിന് ശ്രദ്ധിച്ചാൽ (ഉപരിതല ജലമായും ഭൂജലമായും) തുടർന്നുള്ള മാസങ്ങളിലെ ജലലഭ്യത കൂട്ടാൻ സഹായിക്കും. ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ലഭ്യമായ ജലത്തിന്റെ അളവും ജല ആവശ്യങ്ങളും കൃത്യമായി വിലയിരുത്തി കൃത്യമായ ആസൂത്രണത്തോടെ അവയിലെ അന്തരം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്ക് രൂപം നൽകണം. ജല ബജറ്റിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ജലമേഖലയുമായി ബന്ധപ്പെട്ട് പദ്ധതികൾ തയ്യാറാക്കുന്നത് സഹായകരമായ വിവരങ്ങളുണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!