Local News

ജീവതാളം പദ്ധതി; വാർഡ് തല റിസോഴ്സ് പേഴ്‌സൺ പരിശീലനം നടത്തി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെയും 23 വാർഡിലെയും റിസോഴ്സ് പേഴ്‌സൺ പരിശീലനം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടത്തി.
ജീവിതശൈലി രോഗ നിർണ്ണയവും പ്രതിരോധ മാർഗങ്ങളും,സമ്പൂർണ പോഷകാഹാരം, നിത്യ ജീവിതത്തിൽ വ്യായാമം, യോഗ എന്നിവയുടെ പരിശീലനം, വിവിധ തരം ക്യാൻസർ നിർണയം, കിടപ്പ് രോഗി പരിചരണം എന്നീ വിഷയങ്ങളെ കുറിച്ച് പരിപാടിയിൽ വിഷയം അവതരിപ്പിച്ചു.
പരിശീലനപരിപാടിയിൽ കുന്ദമംഗലം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു അധ്യക്ഷതവഹിച്ചു, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നേൽ ഉത്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രീതി യു. സി,വാർഡ് മെമ്പർ മാരായ ശിവാനന്ദൻ, ഷൈജവളപ്പിൽ,സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സിബി കെ വി സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!