National News

മുഖ്യമന്ത്രി പദത്തിലേക്ക് ഡി കെ ശിവകുമാർ

കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് മുന്നേറുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസിന്റെ കിങ് മേക്കർമാരായ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാവാൻ സാധ്യത. അതേസമയം വിജയിച്ച എംഎൽഎമാർ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തും. അവിടെവച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കനക പുരയിൽ നിന്ന് ജനവിധി നേടിയ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ അരലക്ഷത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. വരുണയില്‍ നിന്നും മത്സരിച്ച സിദ്ധരാമയ്യയും 10000 ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു.
.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതായിട്ടായിരുന്നു. സൂചന. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിര്‍ണായക ശക്തിയായി മാറുമെന്ന വിലയിരുത്തലിനിടെ കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചതായി ജെഡിഎസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ പ്രവചനങ്ങൾ എല്ലാംതെറ്റി. ജനങ്ങൾ കോൺഗ്രസിനൊപ്പമാണെന്ന് വിജയഫലം വ്യക്തമാക്കുന്നത്.

ഇതിനിടെ, കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ജെഡിഎസ് ആഗ്രഹിക്കുന്നതെന്ന് ചില പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. എച്ച്.ഡി കുമാരസ്വാമി സിംഗപുരിലേക്ക് ചികിത്സക്കെന്ന വ്യാജേന യാത്ര നടത്തിയിരുന്നു. രാഷ്ട്രീയ ചരടുവലികള്‍ക്കായാണ് അദ്ദേഹം സിംഗപുരില്‍ തങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളുംപുറത്തുവന്നിരുന്നു . ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. വലിയ പ്രതീക്ഷയിലായിരുന്നു.

കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ജെഡിഎസിന് 30-ന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പൊതുവെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്.. കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങള്‍ ആയിരിക്കുമെന്ന് ജെഡിഎസ് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നവര്‍ക്കൊപ്പം ചേരുമെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു. എന്നാൽ ഡി കെ.ശിവകുമാറിന് മുന്നിൽ നിലം പരിശാവുന്ന കാഴ്ചയാണ് കർണ്ണാടകയിൽ നാം കണ്ടത്.

224 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു പോ​ളി​ങ്. രാ​വി​ലെ എ​ട്ടു മു​ത​ലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. റെ​​ക്കോ​ഡ്​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്- 73.19 ശ​ത​മാ​നം.

2018 മേ​യി​ൽ 222 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്- 78, ബി.​ജെ.​പി- 104, ജെ.​ഡി-​എ​സ്- 37, മ​റ്റു​ള്ള​വ​ർ-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റ്നി​ല. തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ച ര​ണ്ടു സീ​റ്റു​ക​ളി​ൽ 2018 ന​വം​ബ​റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ജ​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ന്റെ സീ​റ്റ് നി​ല 80 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ക​ല​ങ്ങി​മ​റി​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​നൊ​ടു​വി​ൽ ബി.​ജെ.​പി- 120, കോ​ൺ​ഗ്ര​സ്- 69, ജെ.​ഡി-​എ​സ്- 32, സ്വ​ത​ന്ത്ര​ൻ -ഒ​ന്ന്, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി സീ​റ്റ് നി​ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!