Entertainment News

സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി

2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നമ്മൾ മലയാളികളുടെ സിനിമയായ 2018 Everyone is a hero എന്ന സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണെന്ന് ജൂഡ് ഫേസ്ബുകിൽ കുറിച്ചു.

നമ്മൾ ഓരോരുത്തരുടേതുമായ ഈ വിജയത്തിൽ ജാതി , മതം , പാർട്ടി വലിച്ചിരുതെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്

‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ . ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള’- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!